KERALALATESTLOCAL NEWSVAYANADU

വ്യാജ പരാതിയിൽ ക്വാറൻ്റയിൻ ലംഘനത്തിന് കേസ് : യുവാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

കൽപ്പറ്റ:വ്യാജ പരാതിയിൽ ക്വാറൻ്റയിൻ ലംഘനത്തിന് കേസ് യുവാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.തലപ്പുഴ പുതിയിടം കല്ലുംപുറത്ത് ജിനീഷ് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതായി പരാതികാരനായ ജിനീഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വ്യാജ പരാതിയിൽ പോലീസ് കേസെടുത്തതായും കേസെടുത്തത് സംബന്ധിച്ച് സമൂഹ്യ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാർത്ത നൽകിയും തന്നെ സമൂഹമധ്യത്തിൽ താറടിച്ചു കാണിച്ചതായാണ് ജിനീഷ് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്.ഇക്കഴിഞ്ഞ ജൂലൈ 8 ന് പ്രദേശവാസിയായ വിദ്യാർത്ഥിനിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കൂട്ടികൊണ്ട് വന്നതിനാണ് ജിനീഷ് ക്വാറൻ്റയിനിൽ കഴിഞ്ഞത്.14 ദിവസത്തേക്കാണ് ആരോഗ്യ പ്രവർത്തകർ ക്വാറൻ്റയിനിൽ ഇരിക്കാൻ പറഞ്ഞത്. അത് പ്രകാരം 14 ദിവത്തിന് ശേഷം ആരോഗ്യ പ്രവർത്തകരുടെ അനുമതിയോടെ 24-ാം തീയ്യതി മരുന്നും മറ്റ് ആവശ്യ സാധനങ്ങളും വാങ്ങാൻ തലപ്പുഴയിൽ പോയിരുന്നു ആ സമയത്ത് മാനന്തവാടിയിൽ നിന്നും എത്തിയ പോലീസ് വീട്ടിൽ എത്തിയതായും ഇതിന് ശേഷം ക്വാറൻ്റയിൻ ലംഘനത്തിന് പോലീസ് തൻ്റെ പേരിൽ കേസെടുക്കുകയായിരുന്നു. ഇതെ തുടർന്ന് വസ്തുതാപരമല്ലാത്ത വാർത്തയാണ് വന്നത്. ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രദേശത്തെ ഒരു വൃക്തിയാണെന്നും ജിനീഷ് ആരോപിക്കുന്നു. അതു കൊണ്ട് സത്യാവസ്ഥ പുറത്ത് കൊണ്ട് വരാനാണ് താൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതെന്നും ജിനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Back to top button