ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകര്‍ക്കെതിരായ ഡല്‍ഹി പോലീസിന്റെ നടപടികളെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസിന് മറ്റു വഴികളില്ലായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പാര്‍ലമെന്റിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകം, ജലപീരങ്കി, ബലപ്രയോഗം തുടങ്ങിയവ കര്‍ഷകര്‍ക്കെതിരെ ഉപയോഗിക്കുകയല്ലാതെ ഡല്‍ഹി പോലീസിന് മറ്റു വഴികളില്ലായിരുന്നു’ പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
കര്‍ഷകര്‍ കലാപം നടത്തുകയും സര്‍ക്കാര്‍ സ്വത്തുകള്‍ നശിപ്പിക്കുകയും ചെയ്തതിനാല്‍ ഡല്‍ഹി പോലീസിന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. കര്‍ഷക പ്രതിഷേധത്തില്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും മാസ്ക് പോലുമില്ലാതെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണെന്നും ഇതിലുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡിയാണ് ലോക്സഭയില്‍ മറുപടി നല്‍കിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ 2020 സെപ്റ്റംബര്‍ഡിസംബര്‍ മാസങ്ങള്‍ക്കിടെ ഡല്‍ഹി പോലീസ് 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ആത്മഹത്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തിനിടെ മരണമടഞ്ഞ കര്‍ഷകര്‍ക്ക് ഒരു വിധത്തിലുള്ള നഷ്ടപരിഹാരവും നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വ്യക്തമാക്കി.