BREAKING NEWSKERALA

കേരളത്തിലേക്ക് ഉള്‍പ്പടെ കര്‍ഷകര്‍ വരുന്നു… ബിജെപിയെ തോല്‍പ്പിക്കാന്‍

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കര്‍ഷകര്‍ പ്രചാരണരംഗത്തിറങ്ങും. കര്‍ഷകദ്രോഹനയങ്ങള്‍ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് കര്‍ഷക സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഇതിനായി കര്‍ഷകനേതാക്കള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. മാര്‍ച്ച് 12ന് പശ്ചിമബംഗാളില്‍ പര്യടനത്തിനു തുടക്കം കുറിക്കും.
ബി.ജെ.പിയെ തോല്‍പ്പിക്കണമെന്നു മാത്രമേ പ്രചാരണങ്ങളില്‍ കര്‍ഷകര്‍ ജനങ്ങളോട് അഭ്യര്‍ഥിക്കൂ. പ്രതിപക്ഷത്തെ ഏതെങ്കിലും പാര്‍ട്ടിക്കായി പ്രത്യേകമായി വോട്ടു ചോദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ‘ബി.ജെ.പിക്കെതിരേ കര്‍ഷകര്‍, ബി.ജെ.പിയെ ശിക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രചാരണപരിപാടി. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് കര്‍ഷകനേതാക്കള്‍ കത്തയയ്ക്കും. സംസ്ഥാനങ്ങളില്‍ കര്‍ഷകസംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ദേശീയനേതാക്കള്‍ പങ്കെടുക്കും.
കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍ സിങ് രജേവാള്‍ 15ന് ആലപ്പുഴ കുട്ടനാട്ടിലെ കര്‍ഷകയോഗത്തിനെത്തും. കേരളത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് പ്രത്യേക പ്രചാരണം നടത്തും. മറ്റു ചില മണ്ഡലങ്ങളിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker