BREAKING NEWSNATIONAL

ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി; റൂട്ട് മാപ്പ് ഉടനെന്ന് യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: റിപ്ലബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ക്ക് ഡല്‍ഹി പൊലീസിന്റെ അനുമതി. കര്‍ഷക സംഘടനകളും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് സമവായത്തിലെത്തിയതെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘കിസാന്‍ ഗണ്‍തന്ത്ര് പരേഡ’് എന്ന പേരില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.റാലി സമാധാനപരമായിരിക്കും. റൂട്ട് മാപ്പ് തീരുമാനിക്കാനായി ഡല്‍ഹി പൊലീസുമായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാകക്കി.കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ മാറ്റുമെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞദിവസം കര്‍ഷരുമായി നടത്തിയ ചര്‍ച്ചയില്‍ ഡല്‍ഹിയ്ക്ക് പുറത്ത് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കാമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച കര്‍ഷകര്‍, ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതിന് പിന്നാലെയാണ് സമവായത്തിനായി പൊലീസ് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. ട്രാക്ടര്‍ റാലി നടത്തുന്ന കാര്യത്തില്‍ ഡല്‍ഹി പൊലീസിന് തീരുമാനമെടുക്കാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാരത്തോണ്‍ ചര്‍ച്ചകള്‍.

Related Articles

Back to top button