ന്യൂഡല്‍ഹി: ഗാസിപ്പുര്‍ അതിര്‍ത്തിയിലെ സമരകേന്ദ്രത്തിനുസമീപം അപകടത്തില്‍ മരിച്ച കര്‍ഷകന്റെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. യു.പി.യിലെ പിലിഭിത്തിലാണ് സംഭവം. കര്‍ഷകന്റെ അമ്മ ജസ്വീര് കൗര്‍, സഹോദരന് ഗുര്‍വീന്ദര്‍ തുടങ്ങിയവരുടെപേരിലാണ് കേസ്.
ബാരി ബുജിയ ഗ്രാമക്കാരന്‍ ബല്ജീന്ദ്രയാണ് ജനുവരി 25ന് ഗാസിപ്പുര്‍ സമരകേന്ദ്രത്തിനുസമീപത്ത് അപകടത്തില്‍ മരിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഫെബ്രുവരി രണ്ടിന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
രക്തസാക്ഷിയെന്നനിലയില് മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ച് അന്ത്യോപചാരച്ചടങ്ങുകള്‍ നടത്തിയത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചെന്നും അത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കേസെടുത്തതെന്നും പോലീസ് അറിയിച്ചു.