BREAKING NEWS

പാര്‍ലമെന്റ് ഉപരോധം മാറ്റി; ചെങ്കോട്ടയിലെ അതിക്രമം നാലു മണിക്കൂറോളം നോക്കിനിന്ന പൊലീസിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്താനിരുന്ന പാര്‍മെന്റ് ഉപരോധം മാറ്റിവച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് ഉപരോധം മാറ്റിവച്ചത്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണ ദിനത്തില്‍ പാര്‍ലമെന്റ് വളയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപരോധം മാറ്റിവയ്ക്കുന്നതായും എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി.ജനുവരി 30ന് രക്തസാക്ഷി ദിനത്തില്‍ രാജ്യത്തൊട്ടാകെ റാലി സംഘടിപ്പിക്കും. ഒരുദിവസത്തെ നിരാഹാര സമരം ആചരിക്കുമെന്നും സംംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍ സിങ് രജേവാല്‍ പറഞ്ഞു.സംഘര്‍ഷമുണ്ടായതില്‍ ഖേദിക്കുന്നെന്നും സമരം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 99.99ശതമാനം കര്‍ഷകരും സമരത്തില്‍ പങ്കെടുത്തത് സമാധനാപരമായി ആയിരുന്നു. സമരം നശിപ്പിക്കാനായി പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷര്‍ഷ് കമ്മിറ്റിയെ രംഗത്തിറക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ചെങ്കോട്ടയില്‍ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. അക്രമികള്‍ക്ക് വേണ്ടി ഡല്‍ഹി പൊലീസ് ഒത്താശ ചെയ്യുകയായിരുന്നു. നാലു മണിക്കൂറോളം പൊലീസ് കാഴ്ചക്കാരായി നിന്നെന്നും അദ്ദേഹം പറഞ്ഞു.
അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കര്‍ഷകര്‍ക്കെതിരേ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചെങ്കോട്ടയിലേതടക്കം പൊതുസ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനാണ് കേസുകളേറെയും. 200 പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമത്തില്‍ മുന്നൂറോളം പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിന് ആഹ്വാനംനല്‍കിയ 550 അക്കൗണ്ടുകളുടെ പ്രവര്‍ത്തനം ട്വിറ്റര്‍ ബുധനാഴ്ച താത്കാലികമായി നിര്‍ത്തിവെച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണോയിതെന്ന് വ്യക്തമല്ല. രണ്ടാം ദിനവും ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്തി.
ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനുപ്രതാപ് സിങ് വിഭാഗം), രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘതന്‍ എന്നീ സംഘടനകകള്‍ സമരത്തില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ഡല്‍ഹിയു.പി. അതിര്‍ത്തിയായ ചില്ലയില്‍ സമരംനടത്തുന്ന ഭാനുപ്രതാപ് സിങ് വിഭാഗം കര്‍ഷകസമരത്തിന് നേതൃത്വംനല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമല്ല. മോര്‍ച്ചയുടെ ഭാഗമായിട്ടുള്ള ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാണ് സമരത്തില്‍നിന്നുപിന്മാറിയ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘതന്‍. ഈ സംഘടനയുടെ നേതാവ് വി.എം.സിങ് നേരത്തേ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറായിരുന്നു. അഭിപ്രായഭിന്നതയെത്തുടര്‍ന്ന് സിങ്ങിനെ ഈ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

Related Articles

Back to top button