ന്യൂഡല്‍ഹി: കര്‍ഷക സമരം ഒരു മാസം പിന്നിടുന്ന പശ്ചാത്തലത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറായി കര്‍ഷക സംഘടനകള്‍. ഡിസംബര്‍ 29ന് കേന്ദ്രവുമായി ചര്‍ച്ച നടത്താമെന്നു കര്‍ഷക സംഘടനകള്‍ അറിയിച്ചതായാണു വിവരം. തുറന്ന മനസ്സോടെ ചര്‍ച്ചയാകാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെപ്പറ്റി ആലോചിക്കാന്‍ 40 കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. ആറാം വട്ട ചര്‍ച്ചയാണ് ഇനി നടക്കാനുള്ളത്.