KERALAIDUKKILATESTLOCAL NEWS

പശുക്കളെ വാങ്ങുന്നതിന് എടുത്ത ലോണ്‍ അടവുകള്‍ മുടങ്ങി, ഇടുക്കിയില്‍ 73കാരന്‍ ജീവനൊടുക്കി

ഇടുക്കി: നിരവധി കര്‍ഷകര്‍ കടബാധ്യതമൂലം ജീവന്‍ ഒടുക്കിയിട്ടുള്ള ഇടുക്കിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ക്ഷീരകര്‍ഷകനായ കഞ്ഞിക്കുഴി, മാമച്ചന്‍കുന്ന് സ്വദേശി കണ്ടത്തിങ്കല്‍ വീട്ടില്‍ ചെറിയാന്‍ ചാക്കോ എന്ന കുര്യാച്ചന്‍ ആണ് മരിച്ചത്. 73 വയസ്സായിരുന്നു. രാത്രി വീടിന് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പശുക്കളെ വാങ്ങുന്നതിനും കൃഷി ആവശ്യത്തിനുമായി സഹകരണ ബാങ്കില്‍നിന്നും വ്യക്തികളില്‍നിന്നും കുര്യാച്ചന്‍ ലോണെടുത്തിരുന്നു. മാസങ്ങളായി ഇതിന്റെ അടവ് മുടങ്ങിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഈ മനോവിഷമത്തിലാകും ആത്മഹത്യയെന്നാണ് പ്രാഥമിക നി?ഗമനം.

Related Articles

Back to top button