BREAKING NEWSKERALALATEST

ഇന്ന് അര്‍ധ രാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഇരട്ടി നിരക്കിന് തുല്യമായ പിഴ

ന്യൂഡല്‍ഹി: തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്‌മെന്റ് സംവിധാനമായ ഫാസ്ടാഗ് നിര്‍ബന്ധമാകും. ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജനുവരി ഒന്നു മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15ലേക്ക് നീട്ടുകയായിരുന്നു.വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും പിഴ നല്‍കേണ്ടി വരും. ഇരട്ടി നിരക്കിന് തുല്യമായ പിഴയായിരിക്കും ചുമത്തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ദേശീയ പാതകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ടോള്‍ പ്ലാസകളിലൂടെ തടസമില്ലാതെ കടന്നു പോകുന്നതിനും ഫാസ്ടാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker