BUSINESSBANKING

വീഡിയോ ചാറ്റ് സൗകര്യമൊരുക്കിക്കൊണ്ട് ഫെഡറല്‍ ബാങ്കിന്റെ വീമീറ്റ് അവതരിപ്പിച്ചു

കൊച്ചി: ലോകമെങ്ങുമുള്ള ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്താന്‍ ഫെഡറല്‍ ബാങ്ക് വീമീറ്റ് എന്ന പേരിലുള്ള വീഡിയോ ചാറ്റ് സംവിധാനം അവതരിപ്പിച്ചു. കോവിഡനെ തുടര്‍ന്ന് ഉപഭോക്താക്കളെ മുഖാമുഖം കാണുന്നതിലുള്ള വെല്ലുവിളി മറികടക്കാനായാണ് ഇതു രൂപകല്‍പന ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായുള്ള ഉപഭോക്താക്കളുമായി ബാങ്കിന്റെ റിലേഷന്‍ഷിപ് മാനേജര്‍മാര്‍ക്കും ശാഖാ മേധാവികള്‍ക്കും സുരക്ഷിതമായ രീതിയില്‍ ആശയ വിനിമയം നടത്താന്‍ ഇതു സഹായിക്കും. ഇതിലൂടെയുള്ള എല്ലാ ചര്‍ച്ചകളും രഹസ്യ സ്വഭാവമുളളതുമായിരിക്കും.
ബിബിസി വണ്ണിലെ മൈക്കി? മക്കി?റ്റെയ? ബിഗ് ഷോ, ഐടിവിയിലെ ബ്രിട്ടന്‍സ് ഗോട്ട് ടാലെന്റ്‌റ് പോലുള്ള ബ്രിട്ടീഷ് ടിവി ഷോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള പത്തു വയസുള്ള സംഗീത താരമായ സൗപര്‍ണികാ നായരുമായി ആശയ വിനിമയം നടത്തിക്കൊണ്ട് ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഒഒയും റീട്ടെയില്‍ വിഭാഗം മേധാവിയുമായ ശാലിനി വാരിയര്‍ ഈ സംവിധാനം ഔപചാരികമായി അവതരിപ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker