BUSINESSBANKING

ഫെഡറല്‍ ബാങ്ക് ജീന്‍എക്‌സ്പര്‍ട്ട് മെഷീന്‍ സംഭാവന ചെയ്തു


കൊച്ചി: കോവിഡ് പരിശോധനയുടെ ഫലം 45 മിനിറ്റിനകം ലഭ്യമാക്കുന്ന വിവിധ സൗകര്യങ്ങളുള്ള ജീന്‍എക്‌സ്പര്‍ട്ട് മെഷീന്‍ ഫെഡറല്‍ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്തു.
എറണാകുളം ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫിസില്‍ വെച്ചാണ് ഇതിന്റെ ഔപചാരിക കൈമാറ്റം നടത്തിയത്. പോസിറ്റീവ് കേസുകള്‍ എമ്പാടും ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്കുള്ള ഈ പുതിയ സംവിധാനം ഏറെ സഹായകരമായിരിക്കും. രോഗബാധ രൂക്ഷമായിട്ടുള്ള മേഖലകളില്‍ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ണായക പിന്തുണ നല്‍കുന്നതിനും ഇതു സഹായകമാകും. പിസിആര്‍ പരിശോധനാ ഫലം 45 മിനിറ്റില്‍ നല്‍കുന്നതിനു പുറമെ ടിബിയ്ക്കു കാരണമാകുന്ന ബാക്ടീരിയ, എച്ച്1എന്‍1 വൈറസ്, എച്ച്പിവി, മറ്റു വൈറസുകള്‍ തുടങ്ങിയവ കണ്ടെത്താനും ഈ വിവിധോദ്ദേശ പരിശോധനാ സംവിധാനം സഹായിക്കും. ഭാവിയില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിലും ഇതു സഹായകമാകും.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ മാനുഷിക സമീപനത്തോടെ ബിസിനസ് ചെയ്യുന്ന ഫെഡറല്‍ ബാങ്ക് ഈ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങളോടൊത്തു പ്രവര്‍ത്തിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബാങ്കിന്റെ സാമൂഹിത പ്രതിബദ്ധതാ വിഭാഗം മേധാവി രാജു ഹോര്‍മീസ് പറഞ്ഞു.
എറണാകുളം ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസിനോടൊപ്പം ബാങ്കിനെ പ്രതിനിധീകരിച്ച് ബാങ്ക് എറണാകുളം സോണല്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ വി വി അനില്‍കുമാര്‍ പങ്കെടുത്തു.

Related Articles

Back to top button