MARKET

റോജര്‍ ഫെഡറര്‍ സ്വിസ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: ടെന്നീസില്‍ വര്‍ഷങ്ങളോളം സ്വിറ്റ്‌സര്‍ലാന്റിനെ പ്രതിനിധീകരിച്ച റോജര്‍ ഫെഡറര്‍ ഇനി മുതല്‍ സ്വിറ്റ്‌സര്‍ലാന്റ് ടൂറിസത്തിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡറാകും.
സ്വിറ്റ്‌സര്‍ലണ്ടിന്റെ മനോഹാരിത ഉയര്‍ത്തിക്കാട്ടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് സ്വിസ് ദേശീയ വിനോദ സഞ്ചാര ബോര്‍ഡും റോജര്‍ ഫെഡററും തമ്മിലുണ്ടാക്കിയ ദീര്‍ഘകാല കരാറിനുള്ളത്.
വിനോദ സഞ്ചാര രംഗത്ത് രണ്ടാം ലോക യുദ്ധത്തിനു ശേഷം ദൃശ്യമായ ഏറ്റവും വലിയ പ്രതിസന്ധിയാണ് യൂറോപ്പിലെ ടൂറിസം മേഖല അഭിമുഖീകരിക്കുന്നത്. ഇത്തരം ഒരു പ്രതിസന്ധിയില്‍
് ഏറെ പ്രയോജനകരമായ ഒന്നായിരിക്കും ഈ സഹകരണം്. ടെന്നിസ് കോര്‍ട്ടില്‍ സ്വിറ്റ്‌സര്‍ലന്റിനെയായിരുന്നു പ്രതിനിധീകരിച്ചിരുന്നതെന്ന് റോജര്‍ ഫെഡറര്‍ ചൂണ്ടിക്കാട്ടി. 22 വര്‍ഷമായി ചെയ്തു കൊണ്ടിരുന്ന ഇതു തന്നെയാവും ഇനിയും ചെയ്യുകയെന്നത് അഭിമാനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ മുതലായിരിക്കും പുതിയ സഹകരണത്തിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിക്കുക. ആദ്യം യൂറോപ്യന്‍ നഗരങ്ങളിലും തുടര്‍ന്ന് അമേരിക്കയിലും ഏഷ്യാ പസഫിക് മേഖലയിലും, പ്രത്യേകിച്ച് ഇന്ത്യയിലും ആയിരിക്കും ആശയ വിനിമയ പരിപാടികള്‍ നടത്തുക

Related Articles

Back to top button