AUTOFOUR WHEELER

ഇന്ത്യന്‍ നിരത്തില്‍ ചീറിപ്പായാന്‍ ഇനി ഫെറാരി റോമയും

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ഫെറാരിയുടെ റോമ ഇന്ത്യന്‍ വിപണിയിലെത്തി. കാറിന്റെ അടിസ്ഥാന വകഭേദത്തിനു രാജ്യത്തെ ഷോറൂം വില 3.61 കോടി രൂപയാണ്. ഫെറാരിയുടെ മുംബൈ, ഡല്‍ഹി ഷോറൂമുകള്‍ റോമയ്ക്കുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
എന്‍ജിന്‍ മുന്നിലും, റിയര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുമായെത്തുന്ന സ്‌പോര്‍ട്‌സ് കാറില്‍ മുന്നിലും പിന്നിലും രണ്ടു വീതം സീറ്റുകളാണുള്ളത്.
ഇരട്ട ടര്‍ബോ ചാര്‍ജര്‍ സഹിതമെത്തുന്ന 3.9 ലീറ്റര്‍ വി എയ്റ്റ് എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന്‍ 620 ബി എച്ച് പിയോളം കരുത്തും 760 എന്‍ എം ടോര്‍ക്കും മാത്രമാണു റോമയില്‍ സൃഷ്ടിക്കുക. ഈ കാറിലെയും ട്രാന്‍സ്മിഷന്‍ ‘എസ് എഫ് 90 സ്ട്രാഡേലി’ല്‍ അരങ്ങേറിയ എട്ടു സ്പീഡ്, ഇരട്ട ക്ലച് ഗീയര്‍ബോക്‌സ് ആണ്. വെറും 3.4 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ‘റോമ’യ്ക്കാവുമെന്നാണ് സൂചന.
മുന്നിലും പിന്നിലും രണ്ടു വീതം സീറ്റുകളുണ്ടെങ്കിലും പിന്‍സീറ്റ് യാത്ര കുട്ടികള്‍ക്കു മാത്രമാവും സാധ്യമാവുക. സ്പര്‍ശം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള ബട്ടനുകള്‍ സഹിതമാണു കാറിലെ സ്റ്റീയറിങ് വീല്‍ എത്തുന്നത്. സെന്റര്‍ കണ്‍സോളിലായി ടാബ്ലറ്റ് ശൈലിയിലുള്ള 8.4 ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഇടംപിടിക്കുന്നു.. 16 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമുണ്ട്. മണിക്കൂറില്‍ 320 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

Related Articles

Back to top button