യുവ ഡോക്ടര്‍ക്ക് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വഴിത്തിരിവ്. ഓർഡർ ചെയ്ത് എത്തിയ ഐസ്‌ക്രീമിൽ ഉണ്ടായ വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റെതെന്നാണ് പൊലീസിന്റെ നിഗമനം. ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് ജീവനക്കാരന്റെ വിരല്‍ നഷ്ടപ്പെട്ടത്. ഐസ്‌ക്രീം നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.
ഡിഎന്‍എ പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്കുളള സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തുടര്‍ നടപടികളുണ്ടാകൂവെന്നും പൊലീസ് പറഞ്ഞു.