BREAKING NEWSLATESTNATIONAL

ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണശാലയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന കൂടുതല്‍ പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.രണ്ടാഴ്ച മുമ്പ് ശിവകാശിയിലെ സാത്തൂരിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 23 പേര്‍ മരിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും കാളയാര്‍കുറിച്ചിയിലെ അപകടം.

Related Articles

Back to top button