BREAKINGKERALA

കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

കുമളി (ഇടുക്കി): ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളി അറുപത്തിയാറാംമൈലിന് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.അറുപത്തിയാറാംമൈല്‍ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍നിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നില്‍ വന്നിരുന്ന ബൈക്ക് യാത്രികന്‍, കാറിനെ മറികടന്ന് ബൈക്ക് നിര്‍ത്തി കാറില്‍ നിന്നും ഡ്രൈവറോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ കാറിനുള്ളില്‍ അതിവേഗം തീ പടരുകയും കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ വന്നിടിച്ചു കയറുകയുമായിരുന്നു.
കാര്‍ ഓടിച്ചിരുന്നയാള്‍ ഡോര്‍ തുറന്ന് തുറന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ശരീരം മുഴുവന്‍ വേഗത്തില്‍ തീപടരുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. പീരുമേട്ടില്‍നിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കുമളി പോലീസ് അറിയിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button