LATESTALAPPUZHAPATHANAMTHITTA

ഭാഗ്യം… അത് മാത്രമാണ് തുണച്ചത്, അല്ലെങ്കില്‍ ഇന്ന് രാവിലെ പത്തനംതിട്ട നഗരം ഉണരുന്നത് ഒരുപിടി ചാരം മാത്രമായി

പത്തനംതിട്ട: ഒരു വന്‍ ദുരന്തം, ആ ദുരന്തത്തില്‍ നിന്ന് ഭാഗ്യം കൊണ്ടുമാത്രമാണ് പത്തനംതിട്ട നഗരം രക്ഷപെട്ടത്. അല്ലെങ്കില്‍ ഇന്ന് രാവിലെ പത്തനംതിട്ട നഗരം ഉണരുന്നത് ഒരുപിടി ചാരം മാത്രമായി ആയിരുന്നേനെ. ടാങ്കര്‍ ലോറിയില്‍ നിന്ന് പമ്പിലെ ടാങ്കിലേക്ക് പെട്രോള്‍ ഇറക്കി കൊണ്ടിരിക്കുന്നതിനിടെ പമ്പിന്റെ ഓഫീസ് റൂമിലുണ്ടായ തീപിടുത്തമാണ് സംഭവം. .പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഇന്ത്യന്‍ ഓയില്‍ എക്‌സല്‍ ഫ്യുവല്‍സില്‍ രാത്രി ഒമ്പതരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഓഫീസിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സമീപത്തെ കൂറ്റന്‍ ഫഌ്‌സ് ബോര്‍ഡിലേക്ക് തീ പടരുകയായിരുന്നു. ഈ സമയം ലോറിയില്‍ നിന്ന് പെട്രോള്‍ പമ്പിലെ ടാങ്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി പതിനഞ്ചു മിനിറ്റിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതോടെയാണ് വിലിയൊരു ആശങ്ക ശമിച്ചത്. വന്‍ സ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മറ്റ് ഫയര്‍ സ്‌റ്റേഷനുകളോടും തയാറാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker