BREAKING NEWS

പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഗ്‌നിബാധ

മുംബൈ: പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റില്‍ തീപ്പിടിത്തം. പുണെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിന്റെ ടെര്‍മിനല്‍കലാണ് തീപ്പിടിത്തമുണ്ടായത്. വലിയ തീപ്പിടിത്തമല്ലെന്നാണ് സൂചന.
അഗ്‌നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഷീല്‍ഡ് ഉള്‍പ്പെടെ രണ്ട് വാക്‌സിനുകളുടെ വിതരണം ആരംഭിച്ചിരുന്നു.

Related Articles

Back to top button