KERALABREAKING NEWSLATEST

സെക്രട്ടേറിയറ്റില്‍ തീപിടിത്തം; നിര്‍ണായക ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു.
അഞ്ചുമണിയോടെയാണ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോകോള്‍ ഓഫീസില്‍ നിന്ന് പുക ഉയരുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. തീപിടിത്തത്തില്‍ ഓഫീസിലെ പല ഫയലുകളും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നു. ഇപ്പോള്‍ പൂര്‍ണമായും തീയണച്ചു.

Tags

Related Articles

Back to top button
Close