BREAKING NEWSKERALALATEST

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തം: ബി.ജെ.പി നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി,നാടകീയ സംഭവങ്ങള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ സംഭ സ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കണമെന്ന് നിര്‍ദ്ദേശിച്ച് ചീഫ് സെക്രട്ടറി നേരിട്ടെത്തിയതും നാടകീയ സംഭവങ്ങള്‍ക്ക് വഴിവച്ചു.തീ പിടിത്തത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിഷേധിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തു നീക്കിയത്. ഇതിനു പിന്നാലെയാണ് മാധ്യമങ്ങളോട് സംസാരിച്ചതിനു പിന്നാലെ സംസ്ഥാന അധ്യക്ഷ കെ. സുരേന്ദ്രനെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.

അതേസമയം സംഭവത്തില്‍ ഒന്നും മറച്ചു വയാക്കാനില്ലെന്നും അന്വേഷണം നടത്തുമെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സെക്രട്ടേറിയറ്റ് അകത്ത് നിങ്ങളെ കയറ്റി കഴിഞ്ഞാല്‍ ശരിയാകില്ല. ഒന്നും മറച്ചുവയ്ക്കാനില്ല. നിഷ്പക്ഷമായി അന്വേഷിക്കാം. കോണ്‍ഫറന്‍സ് ഹാളില്‍ യോഗം നടക്കുമ്പോഴാണ് തീപടിത്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ വി.എസ് ശിവകുമാര്‍ എം.എല്‍.എയെയും സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചില്ല. രേഖകള്‍ നശിപ്പിക്കാന്‍ വേണ്ടി തീപിടിത്തം മനപൂര്‍വം സൃഷ്ടിച്ചതാണെന്ന് വി.എസ് ശിവകുമാര്‍ ആരോപിച്ചു. സ്ഥലം എം.എല്‍.എയെ സംഭവ സ്ഥലത്തേക്ക് കയറ്റി വിടാത്തത് ഗുരതര സാഹചര്യമാണെന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു.

Related Articles

Back to top button