Uncategorized

വിജയ്‌വാഡയിലെ കോവിഡ് കെയര്‍ സെന്റര്‍ തീപിടുത്തം ; മരണം 11 ആയി

വിജയ്വാഡയിലെ കോവിഡ് കെയര്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രിയായി ഉപയോഗിച്ചിരുന്ന ഹോട്ടലിനാണ് തീ പിടിച്ചത്.

സംഭവ സമയം 40 രോഗികളും പത്ത് ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലുണ്ടായി. പുലര്‍ച്ചെ അഞ്ചിനാണ് തീപിടുത്തം നടന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.

Related Articles

Back to top button