കുവൈത്ത് സിറ്റി: കുവൈത്ത് ഫര്‍വാനിയയില്‍ താമസക്കെട്ടിടത്തിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലും പരിക്കേറ്റവരിലും ഇന്ത്യക്കാരില്ലെന്നാണ് വിവരം. അറബ് രാജ്യക്കാര്‍ താമസിക്കുന്ന എട്ടുനിലക്കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെനിന്ന് തീ മുകള്‍നിലയിലേക്ക് പടരുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ജൂണ്‍ 12-ന് പുലര്‍ച്ചെ മംഗെഫിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളികളുള്‍പ്പെടെ 49 പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന്, കുവൈത്തിലെ താമസക്കെട്ടിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഈവര്‍ഷം ഇതുവരെ കുവൈത്തില്‍ 1476 തീപ്പിടിത്തങ്ങളുണ്ടായതായി അധികൃതര്‍ അറിയിച്ചു.
345 Less than a minute