LATESTKERALALOCAL NEWSVAYANADU

വയനാട് കളക്ടറേറ്റിൽ തീപിടിത്തം; കം​പ്യൂ​ട്ട​റും ഫയലുകളും ക​ത്തി ​ന​ശി​ച്ചു

കൽപ്പറ്റ : വ​യ​നാ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. കം​പ്യൂ​ട്ട​റും നി​ര​വ​ധി ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ച അ​ല​മാ​ര​യും ക​ത്തി ​ന​ശി​ച്ചു. രാത്രി പത്തരയോടെയാണ് സംഭവം.ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കല്‍പറ്റ ഫയര്‍ഫോഴ്‌സിലെ ഒരു യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി.

Related Articles

Back to top button