KERALALATEST

കഠുവ ഫണ്ട്: പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരേ കേസ്

കോഴിക്കോട്: കഠുവ ഫണ്ട് തട്ടിപ്പില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനും ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനുമെതിരേ കേസെടുത്തു. മുന്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പോലീസാണ് കേസെടുത്തത്. ഐ.പി.സി 420 പ്രകാരമാണ് കേസെടുത്തത്.
സി.കെ സുബൈറാണ് ഒന്നാം പ്രതി. കഠുവ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടംബങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ഏകദിന ഫണ്ട് സമാഹരണം നടത്താന്‍ 2018 ഏപ്രില്‍ 19,20 തീയതികളില്‍ സി.കെ സുബൈര്‍ പത്രത്തില്‍ പരസ്യം കൊടുത്ത് പണം പിരിച്ചുവെന്നാണ് കേസ്.
കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപ പിരിച്ചെടുത്തത് വകമാറ്റി ചെലവഴിച്ചുവെന്നും 15 ലക്ഷം രൂപ രണ്ടാം പ്രതിയായ പി.കെ ഫിറോസ് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് വഞ്ചിച്ചുവെന്നുമാണ് കേസ്

Related Articles

Back to top button