ഏറെ പേര്‍ക്കും ഇന്ന് സ്വകാര്യജീവിതം എന്നൊന്നില്ല. മിക്കവാറും എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരാണ് ഇന്ന് ഏറെയും. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ഇന്ന് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുന്നവരും കുറവല്ല. അതുപോലെ കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വന്‍ വിമര്‍ശനമാണ് വീഡിയോയ്ക്ക് നേരിടേണ്ടി വന്നത്.
വിവാഹദിവസം പെണ്ണും ചെക്കനും ഒരുങ്ങുന്നതും വിവാഹത്തിന്റെ ചടങ്ങുകളും എല്ലാം നമ്മള്‍ വീഡിയോകളില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍, ആദ്യരാത്രിയുടെ വീഡിയോ കണ്ടിട്ടുണ്ടാവില്ല. ഇവിടെ ദമ്പതികള്‍ തങ്ങളുടെ ആദ്യരാത്രിയില്‍ മുറിയില്‍ നിന്നുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. Sunanda Roy എന്ന യൂസറാണ് വീഡിയോ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ പറയുന്നത് ‘ആദ്യരാത്രി വ്‌ലോ?ഗ്, വ്‌ലോ?ഗര്‍മാര്‍ക്ക് ശരിക്കും ഭ്രാന്തായോ’ എന്നാണ്. വീഡിയോയില്‍ കാണുന്നത് തങ്ങളുടെ അലങ്കരിച്ച മുറിയില്‍ നിന്നും ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വീഡിയോ ചെയ്യുന്നതാണ്.
അതില്‍, മുറിയിലെ അലങ്കാരങ്ങളെല്ലാം പരിചയപ്പെടുത്തുന്നതും കാണാം. അതിനിടയില്‍ ഭര്‍ത്താവ് ഭാര്യയെ ചുംബിക്കുന്നുമുണ്ട്. ഈ ഭാ?ഗം ബ്ലര്‍ ചെയ്താണ് കാണിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതും ആളുകളുടെ വിമര്‍ശനങ്ങളേറ്റു വാങ്ങിയതും. ഒരുപാട് പേര്‍ വീഡിയോയ്ക്ക് രസകരമായ കമന്റുകളും നല്‍കിയിട്ടുണ്ട്. ജീവിതത്തിലെ എന്തെങ്കിലും ഇനി വ്‌ലോ?ഗ് ചെയ്യാന്‍ ബാക്കിയുണ്ടോ എന്നാണ് പലരും ചോദിച്ചത്.
എന്തായാലും, സോഷ്യല്‍ മീഡിയ ഇത്രയേറെ സജീവമായതോടെ ആളുകള്‍ക്ക് സ്വകാര്യജീവിതത്തിന്റെയും പൊതുജീവിതത്തിന്റെയും അതിര്‍വരമ്പുകള്‍ എവിടെയാണ് എന്നത് വ്യക്തമാകാത്ത അവസ്ഥയാണ്. എന്തും വീഡിയോയാക്കി പോസ്റ്റ് ചെയ്തുകളയും എന്നും പലരും പറഞ്ഞു.
91 1 minute read