ഫ്ളിപ്കാര്‍ട്ടിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദായ വില്‍പ്പന ജൂലൈ 20 മുതല്‍ ആരംഭിക്കും. ഫോണുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണിന്റെ പ്രൈംഡേ സെയില്‍ ആരംഭിക്കുന്ന അതേ ദിവസം തന്നെയാണ് ഫ്ളിപ്കാര്‍ട്ട് ?ഗോട്ട് സെയില്‍ ആരംഭിക്കുന്നത്. ജൂലൈ 25 വരെ ?ഗോട്ട് സെയില്‍ നീണ്ടു നില്‍ക്കും. ആമസോണിന്റെ പ്രൈംഡേ സെയില്‍ 21ന് അവസാനിക്കും.
ഐഫോണ്‍ 15, ഗ്യാലക്സി എസ്23, നതിങ് ഫോണ്‍ 2എ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഫോണുകള്‍ക്ക് വില കുറവ് ഉണ്ടാകും. ഫ്ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ജൂലൈ 19 മുതല്‍ ഓഫറുകള്‍ ലഭ്യമായി തുടങ്ങും. വന്‍ വിലക്കുറവിന് പുറമേ ബാങ്ക് കാര്‍ഡുകള്‍ ഉപയോ?ഗിക്കുന്നവര്‍ക്കും വന്‍ കിഴിവാണ് ലഭിക്കുക. ഫ്ളിപ്കാര്‍ട്ട് അക്സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 20ന് ആരംഭിക്കുന്ന ആമസോണ്‍ പ്രൈംഡേ വില്‍പ്പനയില്‍ പ്രൈം അംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വന്‍ വിലക്കിഴിവ് പ്രതീക്ഷിക്കാം. ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ വില്‍പന ഉണ്ടാകും.
78 Less than a minute