BREAKING NEWSKERALA

മഴയുടെ ഗതി മാറും, ഭാവിയില്‍ വരാനിരിക്കുന്നത് വന്‍പ്രളയവും മണ്ണൊലിപ്പും

ന്യൂഡല്‍ഹി : ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മഴയെ സാരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. രൂക്ഷമായ പ്രളയവും മണ്ണൊലിപ്പും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേച്ചര്‍ ക്ലൈമറ്റ് ചേയ്ഞ്ച് എന്ന മാസികയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. വരും കാലങ്ങളില്‍ ഏഷ്യയില്‍ കാര്‍ബണ്‍ വാതകങ്ങളുടെ അളവില്‍ കവിഞ്ഞ പുറന്തളളല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . ഏഷ്യയിലും വടക്ക് അറ്റ്‌ലാന്റിക്കിലും താപനില ഗണ്യമായി ഉയരും.
റെയ്ന്‍ ബെല്‍റ്റിന്റെ വടക്കോട്ടുളള സ്ഥാനമാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി ഗവേഷകര്‍ പറയുന്നത്. 2100 ആകുമ്പോഴേക്കും ബെല്‍റ്റിന് കൂടുതല്‍ സ്ഥാനഭ്രംശം സംഭവിക്കുമെന്നും ഇത് പ്രളയ സാധ്യത കൂട്ടുമെന്നും പഠനം വ്യക്തമാക്കുന്നു. ആഗോള ജൈവവൈവിധ്യത്തേയും ഭക്ഷ്യസുരക്ഷയേയും ഇത് ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker