ERANAKULAMKERALALATESTLOCAL NEWS

എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ തന്നെ

കൊച്ചി: ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നു. മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡിലടക്കം രാവിലെ വെള്ളം കയറി. ഏലൂരില്‍ വെള്ളം കുറയുന്നതനുസരിച്ച് ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങി എത്തുകയും ചെയ്യുന്നുണ്ട്.കനത്ത മഴയില്‍ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലായിരുന്നു. മഴ കുറഞ്ഞതോടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളം താഴ്ന്നു തുടങ്ങി. എന്നാല്‍ ഏലൂരിലടക്കം ഇപ്പോഴും വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. വെള്ളം മാറിയ സ്ഥലങ്ങളിലേയ്ക്ക് എത്തുന്നവര്‍ വീട് വ്യത്തിയാക്കുന്നു

മലങ്കര അണക്കെട്ട് ഷട്ടറുകള്‍ 90സെന്റി മീറ്റര്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് മൂവാറ്റുപുഴയാര്‍ നിറഞ്ഞ് ഒഴുകിയത്. മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡ്, റോട്ടറി റോഡ്, എവറസ്റ്റ് റോഡ്, പെരുമറ്റം, സ്‌കൂള്‍മാരി എന്നിവിടങ്ങളില്‍ വെള്ളം കയറി.ഇതിനെത്തുടര്‍ന്ന് വെള്ളം ഒഴുക്കുന്ന് 20 സെന്റീ മീറ്റര്‍ കുറയ്ക്കുകയും ചെയ്തു. ജില്ലയിലെ മലയോര മേഖലയില്‍ മഴ തുടരുകയും ചെയ്യുന്നുണ്ട്. 46 ക്യാമ്പുകളിലായി 1200 പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

Tags

Related Articles

Back to top button
Close