നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തിറക്കിയ ‘ഫുഡ് പാത്ത്’ ഹ്രസ്വ ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ് ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
നോവുന്ന വിശപ്പിന്റെ കാഴ്ചകളുണ്ട് എല്ലാവരുടെയും ജീവിതത്തില്‍. ഭക്ഷണം ചിലര്‍ക്ക് ഒരു വലിയ ആഘോഷമോ, ഇഷ്ടങ്ങളുടെ തിരഞ്ഞെടുപ്പോ ഒക്കെയായി മാറുന്നു. മറ്റു ചിലര്‍ക്ക് ഒരു നേരത്തെ വിശപ്പ് മാറുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്ത. ‘വിശപ്പിന്റെ ഒരു കഥ’യുടെ കിളിവാതില്‍ തുറന്നിടുകയാണ് അഭിനേത്രി സുരഭി ലക്ഷ്മിയും കൂട്ടരും. എല്ലാവര്ക്കും ആശംസകള്‍ നേരുന്നു എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഹ്രസ്വ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഫുഡ് ഡെലിവറി ചെയ്യുന്നൊരാളുടെ ജീവിതവും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയെത്തിക്കുമ്പോള് കേള്‍ക്കുന്ന അധിക്ഷേപവും അതിനിടയില്‍ അയാളുടെ മകന്റെ വിശപ്പുമൊക്കെയാണ് ഹ്രസ്വചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭക്ഷണം വരുന്ന വഴികളും ചിത്രത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. സുരഭി ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെയാണ് (സുരഭീസ്) ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.
അയ്യൂബ് കച്ചേരിയാണ് ചിത്രം കഥയെഴുതി നിര്‍മ്മിച്ചിരിക്കുന്നത്. ജിത്തു കെ ജയനാണ് സംവിധാനം. സുരഭി ലക്ഷ്മിയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. വിനോദ് കുമാ!ര്‍ അതീതിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുമേഷ് സുകുമാരനും എഡിറ്റിംഗ് റിസാല്‍ ജെയ്നിയും സംഗീതം ബിബിന്‍ അശോകും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും സൗണ്ട് മിക്സിംഗ് ഫസല്‍ എ ബക്കറും നിര്‍വ്വഹിച്ചിരിക്കുന്നു.