AUTO

ഫോര്‍ഡ് ഇന്ത്യ ഡോര്‍ സ്‌റ്റെപ്പ് സര്‍വീസിലൂടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നു

ന്യൂഡല്‍ഹി,: കസ്റ്റമറുടെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നതിനായി ഫോര്‍ഡ് ഇന്ത്യ ഡോര്‍സ്‌റ്റെപ്പ് സര്‍വീസ് അവതരിപ്പിച്ചു. വീട്ടിലോ ഓഫീസിലോ തുടങ്ങി ഉപഭോക്താവ് ആവശ്യപ്പെടുന്നിടത്ത് എത്തി അധിക ചാര്‍ജ് ഈടാക്കാതെ ഫോര്‍ഡ് കാര്‍ സര്‍വീസ് ചെയ്തു ന?കുന്ന സേവനമാണിത്.്
ഡല്‍ഹി/എന്‍ സി ആര്‍, മുംബൈ, ബാംഗഌര്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ജയ്പൂര്‍, ലക്‌നൗ, പൂനെ, ഔറംഗബാദ്, അഹമ്മദാബാദ്, താനെ കൊച്ചി, തിരുവനന്തപൂരം എന്നിവിടങ്ങളിലാണ് സര്‍വീസ് അവതരിപ്പിച്ചിരിക്കുന്നത്
പീരിയോഡിക് മെയിന്റനന്‍സ്, ഓയില്‍, ഫില്‍റ്റര്‍ ചെയ്ഞ്ച്, ്രൈഡ വാഷിംഗ്, ജനറല്‍ ചെക്കപ്പ് തുടങ്ങിയവ ഇതുവഴി നല്‍കുന്നു.
ഡയല്‍ എ ഫോര്‍ഡ് പദ്ധതിക്ക് കീഴില്‍ അവതരിപ്പിച്ച ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികളിലെ ഏറ്റവും പുതിയതാണിത്. ഹെല്‍പ്പ്‌ലൈനിലൂടെ സെയില്‍സ്, സര്‍വീസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാം കൈകാര്യം ചെയ്യുന്ന സേവനമാണ് ഡയല്‍ എ ഫോര്‍ഡ്.

Related Articles

Back to top button