തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അന്‍സാരി ആണ് മരിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് വൈകീട്ട് 5.30 ഓടെ നാട്ടുകാരാണ് അന്‍സാരിയെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് അവിടുത്തെ ശിശുസൗഹൃദ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇരുത്തി. രാത്രി ഏഴരയോടെ അവിടുത്തെ ശുചിമുറിയിലാണ് തൂങ്ങിയത്. പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോലീസ് പറയുന്നത്. തുടര്‍ നടപടികളും മൃതദേഹ പരിശോധനയും ഇന്ന് മാത്രമെ നടക്കൂ. സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോ എന്നകാര്യം അതിനുശേഷമെ വ്യക്തമാകൂ.