BREAKING NEWSNATIONAL

തീവ്രവാദ വിരുദ്ധ നടപടികളില്‍ ഫ്രാന്‍സിന് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഫ്രാന്‍സിന് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാേണുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്ര ഇസ്ലാമിസ്റ്റുകളില്‍ നിന്നും സമീപകാലത്ത് ഫ്രാന്‍സ് വലിയ ഭീഷണികളാണ് നേരിടുന്നത്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ അദ്ധ്യാപകനെ കഴുത്തറുത്ത് കാെലപ്പെടുത്തിയ സംഭവത്തിന് ശേഷം തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ ഫ്രാന്‍സ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. പാകിസ്താനും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ഇതിന്റെ പേരില്‍ മാക്രോണിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴും ഇന്ത്യ ഫ്രാന്‍സിന് ശക്തമായ പിന്തുണ അറിയിച്ചിരുന്നു.
ടെലിഫോണ്‍ ചര്‍ച്ചയില്‍ സമുദ്രസുരക്ഷയും പ്രതിരോധ സഹകരണവും സൈബര്‍ സുരക്ഷയും അടക്കമുള്ള വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കൊറോണയ്ക്ക് ശേഷം ലോകം നേരിടാന്‍ സാദ്ധ്യതയുള്ള വെല്ലുവിളികളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചു. ഇന്‍ഡോപസഫിക്കില്‍ ഉള്‍പ്പെടെ ലോകത്തിന് ഗുണകരമായ പങ്കാളിത്തമാണ് ഇന്ത്യയുടെയും ഫ്രാന്‍സിന്റെയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button