LATESTWORLD

സ്ത്രീകളെ ആരും തുണിയുടുപ്പിക്കാന്‍ ചെല്ലേണ്ട: ഫ്രാന്‍സ് ആഭ്യന്തര മന്ത്രി

പാരിസ്: സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ഇല്ലാതെ സണ്‍ബാത്ത് ചെയ്യാന്‍ അവകാശമുണ്ടെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി. മേല്‍വസ്ത്രം ഇല്ലാതെ സണ്‍ബാത്ത് നടത്തുകയായിരുന്ന സ്ത്രീകളോട് വസ്ത്രം ധരിക്കാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
ഒരു കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് സാന്റാമരിയലാമെര്‍ ബീച്ചില്‍ സണ്‍ബാത്ത് നടത്തുകയായിരുന്ന ഒരു കൂട്ടം സ്ത്രീകളോട് മേല്‍വസ്ത്രം ധരിക്കാന്‍ സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. മേല്‍ വസ്ത്രമില്ലാതെയുള്ള സണ്‍ബാത്ത് നിരോധിക്കാന്‍ ഔദ്യോഗികമായ ഉത്തരവുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് വിഷയത്തില്‍ ഇടപെട്ടത് എന്ന് ഒരു പോലീസുകാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോലീസിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സാന്റാമരിയലാമെര്‍ ബീച്ച് സൗദി അറേബ്യയിലാണോയെന്ന് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ ചോദിച്ചു. ‘സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് തെറ്റാണ്’ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാ!ര്‍മനിന്‍ ട്വീറ്റ് ചെയ്തു. ‘സ്വാതന്ത്ര്യം വിലപ്പെട്ടതാണ്. ഉദ്യോഗസ്ഥ!ര്‍ അവരുടെ തെറ്റുകള്‍ അംഗീകരിക്കുന്നത് സ്വാഭാവികമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സില്‍ മേല്‍വസ്ത്രം ഇല്ലാതെ സണ്‍ബാത്ത് ചെയ്യുന്നത് ലൈംഗിക പ്രദ!ര്‍ശനമായി കണക്കാക്കുന്നില്ല. എന്നാല്‍ ചില പ്രത്യേക രീതിയിലുള്ള വസ്ത്രധാരണം പ്രാദേശിക നിയമങ്ങള്‍ പ്രകാരം തടയാന്‍ കഴിയും. അതേസമയം, അടുത്ത കാലത്തായി മേല്‍വസ്ത്രമില്ലാതെ സണ്‍ബാത്ത് ചെയ്യുന്നതില്‍ സ്ത്രീകള്‍ക്ക് പ്രിയം കുറഞ്ഞു വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ചെറുപ്പക്കാരായ സ്ത്രീകള്‍ ലൈംഗിക അതിക്രമത്തെക്കുറിച്ചും ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും ബോധവതികളാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇഫോപ് നടത്തിയ പഠനപ്രകാരം 50 വയസ് പ്രായമായവരില്‍ 20 ശതമാനം പേ!ര്‍ മാത്രമാണ് സണ്‍ബാത്ത് ചെയ്യാന്‍ താല്‍പര്യപ്പെടുന്നത്. പത്ത് വ!ര്‍ഷം മുമ്പ് ഇത് 28 ശതമാനമായിരുന്നു. 1984ല്‍ ഇത് 43 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 5000 യൂറോപ്യന്‍മാരിലും 1000 ഫ്രഞ്ചുകാരിലുമാണ് സ!ര്‍വ്വേ നടത്തിയത്. യൂറോപ്യന്‍മാരെ അപേക്ഷിച്ച് ഫ്രഞ്ചുകാ!ര്‍ സണ്‍ബാത്ത് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. ജ!ര്‍മ്മന്‍കാരില്‍ 34 ശതമാനം പേരും സ്പാനിഷുകാരില്‍ പകുതിപ്പേരും സണ്‍ബാത്ത് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ട്

Tags

Related Articles

Back to top button
Close