KERALALATEST

തൃശൂര്‍ രൂപതയുടെ ന്യൂഇയര്‍ കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം, പീഡനക്കേസ് പ്രതിയുടെ ചിത്രം ചുമരില്‍ തൂക്കാന്‍ മടിച്ചു വിശ്വാസികള്‍

ന്യൂ ഇയര്‍ പ്രമാണിച്ച് വിശ്വാസികള്‍ക്ക് തൃശൂര്‍ അതിരൂപതയുടെ വക കലണ്ടര്‍ അച്ചടിച്ചു. വിശ്വാസികള്‍ക്ക് വീടുകളില്‍ തൂക്കാന്‍ പീഡന കേസില്‍ വിചാരണ നേരിടുന്ന ഫ്രാങ്കോയുടെ ചിരിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയതാണ് പുതിയ കലണ്ടര്‍.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫ്രാങ്കോയുടെ ചിത്രം ചേര്‍ത്ത് കഴിഞ്ഞ വര്‍ഷങ്ങളിലും രൂപത കലണ്ടര്‍ അച്ചടിച്ചിരുന്നു, എന്നാല്‍ നാണക്കേട് കാരണം പലരും ഇത് വീട്ടകങ്ങളില്‍ പോലും തൂക്കിയിട്ടില്ല എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
മറ്റുള്ളവര്‍ വീടുകളില്‍ വന്നാല്‍ പിഡനക്കേസില്‍പ്പെട്ട ഫ്രാങ്കോയുടെ ചിത്രം ചേര്‍ത്ത കലണ്ടര്‍ ചുമരില്‍ കിടക്കുന്ന കണ്ടാല്‍ മാനം പോകുമെന്നത് തന്നെയാണ് വിശ്വാസികള്‍ പറയുന്ന കാര്യം , അതിനിടക്കാണ് വീണ്ടും 2021 ലെ കലണ്ടറിലും ഫ്രങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്
സോഷ്യല്‍ മീഡിയയിലടക്കം വന്‍ പരിഹാസമാണ് ഈ കലണ്ടറിനെതിരെ നടക്കുന്നത്, രൂക്ഷമായ ഭാഷയിലാണ് പലരും ഇതിനെതിരെ പ്രതികരിക്കുന്നത്.

Related Articles

Back to top button