കൊച്ചി: 2015ല്‍ ആരംഭിച്ച മലയാളി സംരംഭമായ ഫ്രഷ് ടു ഹോം ഏറ്റവും കൂടുതല്‍ തുക സീരിസ് സി ഫണ്ടിങ്ങില്‍ (മൂന്നാം റൗണ്ട്) സമാഹരിച്ച് ചരിത്രം കുറിച്ചു. അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ 860 കോടി യുടെ ( 121 ബില്യണ്‍) വന്‍ നിക്ഷേപമാണ് കമ്പനിയുടെ സീരിസ് സി ഫണ്ടിങ്ങില്‍ എത്തിയിരിക്കുന്നത്.
അമേരിക്കയുടെ സൗഹൃദ രാജ്യമായ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാങ്കേതിക മികവിനും രാജ്യത്തെ സഹായിക്കുന്ന ഫ്രഷ് ടു ഹോം മീല്‍ തന്നെ ആദ്യമായ ഓഹരി പങ്കാളിത്തം എടുത്തത് ശ്രദ്ധേയമാണെന്ന്്് ആഡം ബോളര്‍ (സിഇഓ, ഡിഎഫ്സി യുഎസ്എ) പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് (ഡിഎഫ്.സി) ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനിയില്‍ ഓഹരി നിക്ഷേപം നടത്തുന്നത്.
100 ശതമാനം ഫ്രഷ് 0 ശതമാനം കെമിക്കല്‍സ് എന്ന്് കസ്റ്റമേഴ്സിനു നല്കിയ വാക്ക് പാലിക്കന്‍ സാധിച്ചതുകൊണ്ടാണ് ഇന്ത്യയിലും യുഎഇയിലും ഫ്രഷ് ടു ഹോമിന് ഇത്രയേറെ വളരാന്‍ സാധിച്ചത്. ഈ നിക്ഷേപം ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന പുതിയ കമ്പനികള്‍ക്ക് മൂലധനം നേടാനുള്ള അവസരത്തെ വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന കമ്പനികളെ ലോകത്തിലെ വമ്പന്‍ സാമ്പത്തിക സ്രോതസ്സുകള്‍ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നതിന്റെ തെളിവാണ് ഫ്രഷ് ടു ഹോമിനു ലഭിച്ചഈ വന്‍ നിക്ഷേപം എന്ന് ഷാന്‍ കടവില്‍ പറഞ്ഞു. ബൈജൂസ് ആപ്പ് കഴിഞ്ഞാല്‍ മലയാളികള്‍ നയിക്കുന്ന മറ്റൊരു യൂണികോണ്‍ കമ്പനിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഷ് ടു ഹോം.
ദുബായി ഗവണ്മന്റിന്റെ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ഓഫ് ദുബായി ഇന്‍വെസ്റ്റ്കോര്‍പ്പ്, അസെന്റ് ക്യാപ്പിറ്റല്‍ മഹഹമിമ എന്നീ പ്രമുഖ കമ്പനികളും ഈ റൗണ്ടില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ സീരിസ് ബി ഫണ്ടിങ്ങില്‍ ലീഡിങ് കമ്പനി ആയ അയേണ്‍ പില്ലര്‍ ഈ റൗണ്ടില്‍ വീണ്ടും 135 കോടി നിക്ഷേപം നടത്തി. പ്രമുഖ ഐ.ടി വിദഗ്ധനും അമേരിക്കന്‍ ബിസിനസ് മേഖലയിലെ പരിചയസമ്പന്നനുമായ ഷാന്‍ കടവില്‍, മത്സ്യ കയറ്റുമതി വ്യവസായി മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് അഞ്ച് കോ ഫൗണ്ടേഴ്സും ചെര്‍ന്നാണ് 2015ല്‍ ഫ്രഷ് ടു ഹോമിനു രൂപം നല്‍കിയത്.
ഇതിനകം ബെംഗഌരു, ഡല്‍ഹി, മുംബൈ, പൂനെ , ചെന്നൈ, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങള്‍ക്കു പുറമെ കൊച്ചി, തിരുവനന്തുപുരം, കോഴിക്കോട് എന്നിവ ഉള്‍പ്പെടെ കേരളത്തിലെ മറ്റ് 20 നഗരങ്ങളിലും ഫ്രഷ് ടു ഹോം പ്രവര്‍ത്തിക്കുന്നു. കൂടാതെ യുഎഇയിലെ എല്ലാ എമിറേറ്റ്സിലും സര്‍വീസ് ലഭ്യമാണ്. ഇന്ത്യയില്‍ 20 ലക്ഷം രജിസ്ട്രേഡ് കസ്റ്റമേഴ്സ് ഉള്ള ഫ്രഷ് ടു ഹോം ഇന്ത്യയിലെ നമ്പര്‍ വണ്‍ ഓണ്‍ ലൈന്‍ ഫ്രഷ് മാര്ക്ക്റ്റ് ആണ്.
ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലും യുഎഇയിലുമായി കമ്പനിക്ക് ആറ് ഫാക്ടറികളുണ്ട് 17,000 പേര് ഫ്രഷ് ടു ഹോമില്‍ ജോലി ചെയ്തുവരുന്നു മത്സ്യവും മാസവും വിപണനം ചെയ്തിരുന്ന കമ്പനി ഇപ്പോള്‍ പഴങ്ങള്‍ ,പച്ചക്കറികള്‍ ,പാല് , പാലുല്പ്പന്നങ്ങ്ല# എന്നിവയുടെ വിപണനവും നടത്തിവരന്നു .ഒരു മാസം 16 ലക്ഷത്തില്‍ അധികം ഓര്‍ഡറുകളാണ് ഇപ്പോള്‍ കമ്പനി ചെയ്തുവരുന്നത്. വിറ്റവരവ് 600 കോടിയായി ഉയര്‍ത്താനും കഴിഞ്ഞു. അടുത്ത വര്‍ഷം ഇത് 1500 കോടിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
മത്സ്യ ലഭ്യത വര്‍ധിപ്പിക്കുന്നതിനുവേണ്ടി ആലപ്പുഴ ജില്ലയിലാരംഭിച്ച മത്സ്യ കൃഷിയിലൂടെയുള്ള ഉല്‍പ്പാദനം 2000 ടണില്‍ എത്തി. ഈ പദ്ധതി 10,000 ടണ്‍ ഉല്‍പ്പാദന ശേഷി കൈവരിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്