BUSINESSBUSINESS NEWS

കേര്‍ഡ് മേസ്ട്രാ ഫാമിലി ഹബ് സ്‌പേസ് മാക്‌സ് റെഫ്രിജറേറ്ററുകളിലേക്കും

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കണ്‍സ്യുമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡും നമ്പര്‍ വണ്‍ റെഫ്രിജറേറ്റര്‍ ബ്രാന്‍ഡുമായ സാംസങ് അവരുടെ കേര്‍ഡ് മേസ്ട്രാ ടെക്‌നോളജി ഐഒടി ഇനേബിള്‍ഡ് ഫാമില ഹബ് , സ്‌പേസ് മാക്‌സ് സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ ലാര്‍ജ് കപ്പാസിറ്റി റെഫ്രിജറേറ്ററുകളിലേക്കും വ്യാപിപ്പിച്ചു.
തൈര് ഉണ്ടാക്കാവുന്ന ലോകത്തിലെ തന്നെ ആദ്യത്ത റെഫ്രിജറേറ്ററായ കേര്‍ഡ് മേസ്ട്രാ ദൈനംദിന തൈര് ഉണ്ടാക്കലെന്ന ബുദ്ധിമുട്ടിനെ ഇല്ലാതാക്കുകയാണ് . ഇതിപ്പോള്‍ 673 ലിറ്റര്‍ പ്രീമിയം കേര്‍ഡ് മേസ്ട്രാ ഫാമില ഹബ് റെഫ്രിജറേറ്ററിലും 92 ലിറ്റര്‍ സ്‌പേസ് മാക്‌സ് സീരിസിലും ലഭ്യമാണ്. കേര്‍ഡ് മേസ്ട്രാ ഫാമില ഹബ് റെഫ്രിജറേറ്റര്‍ 1,87,990 രൂപയെന്ന സ്‌പെഷ്യല്‍ പ്രീ ബുക്ക് വിലയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ മാര്‍ച്ച് 31 വരെ ലഭ്യം. ഇത് കൂടാതെ 2021 ലൈനപ്പിന്റെ ഭാഗമായി സാംസങ് ലാര്‍ജ് കപ്പാസിറ്റി 845 ലിറ്റര്‍ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററും അവതരിപ്പിച്ചിട്ടുണ്ട്. ഹോം ബാറിന്റെ സ്ലീക്ക് സ്‌മോര്‍ വിന്‍ഡോ, മൃദുവായി ടാപ്പ് ചെയ്യുമ്പോള്‍ അകത്തുവെച്ചിരിക്കുന്ന ബെവറേജുകള്‍ എടുക്കാന്‍ പാകത്തില്‍ തുറക്കുന്നു. ഫ്രിഡ്ജ് തുറക്കേണ്ടതില്ലാത്തതിനാല്‍ ഊര്ജ്ജ സംരക്ഷണവും സാധ്യമാകന്നു.

Related Articles

Back to top button