BUSINESSMARKET

ഹൈബ്രിഡ്ഇക്വിറ്റി ഫണ്ടുമായി യൂണിയന്‍ എ.എം.സി

കൊച്ചി: യൂണിയന്‍ അസറ്റ്മാനേജ്‌മെന്റ് കമ്പനി (എ.എം.സി) പുതിയഹൈബ്രിഡ്ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. ഇക്വിറ്റിയിലുംഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഒരുഓപ്പണ്‍എന്‍ഡഡ് ഹൈബ്രിഡ് നിക്ഷേപ പദ്ധതിയാണിത്. സ്‌കീമിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2020 നവംബര്‍ 27 ന് ആരംഭിച്ച്ഡിസംബര്‍ 11ന് അവസാനിക്കും.ഡിസംബര്‍ 18നാണ്അലോട്‌മെന്റ് നടത്തുക. തുടര്‍വില്‍പ്പനക്കുംറീപര്‍ചേസിനുമായി 28ന് വീണ്ടുംതുറക്കും. പുതിയസ്‌കീം പ്രകാരംഇക്വിറ്റിയില്‍കുറഞ്ഞത് 65 ശതമാനവും, ഡെബ്റ്റില്‍കൂടിയത് 35 ശതമാനവുമാണ് കമ്പനി നിക്ഷേപിക്കുക. ക്രിസില്‍ മാനദണ്ഡങ്ങള്‍ പ്രകാരം 35+65 അഗ്രസിവ് ഇന്‍ഡക്‌സിലാണ് (ടി. ആര്‍.ഐ) പദ്ധതി ബഞ്ച്മാര്‍ക്ക്‌ചെയ്തിരിക്കുന്നത്. 5000 രൂപ മുതല്‍മുകളിലേക്ക് നിക്ഷേപിക്കാം. സ്വതവേയുള്ളഇക്വിറ്റി, ഡെബ്റ്റ്എന്നിവയുടെസംയോജനം വാഗ്ദാനം ചെയ്യുന്നതാണ് യൂണിയന്‍ ഹൈബ്രിഡ്ഇക്വിറ്റി ഫണ്ട്.
ആസ്തിവിഹിതത്തില്‍സന്തുലനം തേടുന്നവര്‍ക്ക്മികച്ചൊരു നിക്ഷേപമായിരിക്കുംഇതെന്ന് യൂണിയന്‍ എ.എം.സി സി.ഇ.ഒജി. പ്രദീപ്കുമാര്‍ പറഞ്ഞു. യൂണിയന്‍ ബാങ്ക്ഓഫ്ഇന്ത്യ, ജപ്പാനിലെ ദൈഇച്ചിഹോള്‍ഡിങ്‌സ്എന്നിവയാണ് യൂണിയന്‍ എ. എം.സിയെസ്‌പോണ്‍സര്‍ചെയ്യുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker