ന്യൂഡല്‍ഹി: ഗിരീഷ് ചന്ദ്ര മുര്‍മുവിനെ പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീര്‍ ലഫ്.ഗവര്‍ണര്‍ സ്ഥാനം മുര്‍മു രാജിവെച്ചത്.
ഓഗസ്റ്റ് എട്ടിന് 65 വയസ്സ് തികയുന്ന രാജീവ് മെഹ്രിഷി വിരമിക്കുന്നതിനാലാണ് സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കാബിനറ്റ് സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
1985 ബാച്ചിലെ ഐഎഎസ് ഓഫീസറായ മുര്‍മു പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. മോദി പ്രധാനമന്ത്രിയായതോടെ മുര്‍മു കേന്ദ്ര ധനമന്ത്രാലയത്തിലെത്തി.
കഴിഞ്ഞ നവംബറില്‍ വിരമിക്കുമെന്നാണ് കരുതിയതെങ്കിലും അതിന് മുമ്പുതന്നെ ജമ്മുകശ്മീരിലെ ആദ്യ ലഫ്.ഗവര്‍ണറായി മുര്‍മുവിനെ നിയമിക്കുകയായിരുന്നു