BREAKING NEWSKERALALATESTNEWS

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തെറ്റു ചെയ്തിട്ടില്ല, ശിവശങ്കര്‍ വഞ്ചകനെന്ന് മന്ത്രി ജി സുധാകരന്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വഞ്ചകനെന്ന് മന്ത്രി ജി സുധാകരന്‍. അദ്ദേഹത്തിന് തക്കതായ ശിക്ഷ ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ല. നടന്നത് ഭരണത്തിന്റെ ഭാഗമായി മറ്റാളുകള്‍ ചെയ്ത കുറ്റമാണ്. അറിയാതെ ചെയ്ത കുറ്റങ്ങള്‍ക്ക് ഭരണഘടനാപരമായി പിണറായിക്കു ബാധ്യതയില്ല. ദുര്‍ഗന്ധം ശിവശങ്കര്‍ വരെ മാത്രമേ എത്തിയിട്ടുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന് രാമായണ മാസത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാനായില്ല. രാമായണ മാസമായിട്ടും പ്രതിപക്ഷം പിണറായിയെ വേട്ടയാടി. മാധ്യമങ്ങളോട് മാന്യമായി പെരുമാറാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker