KERALALATESTTOP STORY

കണ്ണൂരില്‍ പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം; റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

തലശ്ശേരി മാഹി ബൈപാസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍
കോഴിക്കോട് അഴിയൂര്‍ മുതല്‍ കണ്ണൂര്‍ മുഴുപ്പിലങ്ങാട് വരെ NH 66 ല്‍ 18.5 കി.മീ ദൂരത്തില്‍ 1181 കോടി ചിലവില്‍ ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുമ്പോഴാണ് ഇപ്പോഴത്തെ അപകടം. 4 പാലങ്ങളും ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജും 19 കലിങ്കുകളും ഈ ബൈപ്പാസിലുണ്ട്.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിര്‍മ്മാണ പങ്കാളിത്തമില്ല എങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ NHAl യുടെ പൂര്‍ണ്ണമായ നേതൃത്വത്തിലാണ് നിര്‍മ്മാണം എന്നിരിക്കിലും മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ബീമുകള്‍ തകര്‍ന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജ്യണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

Related Articles

Back to top button