KERALALATEST

പാലാരിവട്ടം പാലം നിര്‍മാണം മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി ജി. സുധാകരന്‍

പാലാരിവട്ടം മേല്‍പാല നിര്‍മാണം മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി ജി. സുധാകരന്‍. പാലം പൊളിക്കല്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. പാലത്തിന്റെ നിര്‍മാണ ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്നും കേസ് കോടതിയില്‍ നടക്കുന്നതിനാല്‍ കോടതി നടപടി ക്രമങ്ങള്‍ കൂടി പരിഗണിച്ചാവും നഷ്ടപരിഹാരം ഈടാക്കുകയെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

പാലം പൊളിക്കുന്ന ജോലികള്‍ വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. അതേ സമയം വൈറ്റില കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ നിര്‍മാണം നവംബര്‍ 15 നകം പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button