BREAKING NEWSKERALALATEST

ഒന്‍പത് മാസത്തിനകം പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കും,നിര്‍മ്മാണ മേല്‍നോട്ടം ഇ ശ്രീധരന് തന്നെ; മന്ത്രി ജി സുധാകരന്‍

 


കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മേല്‍നോട്ട ചുമതല ഇ ശ്രീധരന് നല്‍കും. ഒന്‍പത് മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഒരു കൂട്ടം റിട്ടയേര്‍ഡ് എന്‍ജിനീയര്‍മാരും സ്വകാര്യ എന്‍ജിനീയര്‍മാരും ചേര്‍ന്ന് എറണാകുളത്ത് അവിശുദ്ധ ബന്ധമുണ്ട്. നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്നത് ഇവരുടെ പതിവായിരിക്കുകയാണ്. അവരാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. സ്വാഭാവികമായി പാലം നിര്‍മ്മിച്ച ആര്‍ഡിഎക്സ് അവരുടെ നിലനില്‍പ്പിനായി പെറ്റീഷനുമായി മുന്നോട്ടുപോയി. അവരെ കുറ്റപ്പെടുത്തുന്നില്ല. അവരോടൊപ്പം ഇവരും കൂടി ചേര്‍ന്നിട്ടാണ് വാദിച്ചത്. അന്ന് സിംഗിള്‍ ബെഞ്ച് ഇത് ചെയ്തില്ലായിരുന്നെങ്കില്‍ ശ്രീധരന് പാലം പണി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് മാസം മതിയായിരുന്നു. എറണാകുളത്ത് പൊതു നിര്‍മ്മിതികളെ എതിര്‍ക്കുന്ന ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇക്കാര്യം വിജിലന്‍സോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കേണ്ടതാണ്’- സുധാകരന്‍ പറഞ്ഞു.

പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

Related Articles

Back to top button