ചേര്‍ത്തല: ഷാനിമോള്‍ ഉസ്മാന് എംഎല്‍എയ്ക്കെതിരെ വീണ്ടും മന്ത്രി ജി.സുധാകരന്. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയെ തോല്‍പിപ്പിച്ച അരൂരിലെ ജനങ്ങള്‍ അനുഭവിക്കണം. നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഒരു ചെറുപ്പക്കാരനെ തോല്‍പ്പിച്ച് ഒരു പണിയും എടുക്കാത്ത ഷാനിമോള്‍ ഉസ്മാനെയാണ് വോട്ടര്‍മാര്‍ ജയിപ്പിച്ചത്.
പെരുമ്പളം പാലം നിര്‍മാണത്തില്‍ ഉള്‍പ്പെടെ വികസനവിരുദ്ധ നിലപാടാണ് ഷാനിമോള്‍ക്ക്. ജനങ്ങള്‍ ഇപ്പോള്‍ കരഞ്ഞിട്ട് കാര്യമില്ലെന്നും വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചേര്‍ത്തലയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.