പ്രസാദ് മൂക്കന്നുര്‍
പത്തനംതിട്ട: ഇന്ത്യന്‍ സ്വാതന്ദ്ര്യ സമര ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഗ്രാമമായ
ഇലന്തൂരില്‍ ഗാന്ധിജിയുടെ സന്ദര്‍ശനത്തിന് ഇന്ന് 84 വയസ്. ഗാന്ധിജിയുടെ അവസാന കേരള
സന്ദര്‍ശനത്തിന്റെ ഒന്‍പതാം ദിവസ1937 ജനുവരി 20 ന് ഇലന്തൂരില്‍ എത്തിയത്. ഭാരതം
സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നില്ക്കുന്ന കാലത് അദ്ദേഹം അഞ്ച് തവണ
കേരളം സന്ദര്‍ശിച്ചിരുന്നു. ജനുവരി 12 മുതല്‍ 21 വരെ വരെ ആയിരുന്നു അഞ്ചാം
സന്ദര്‍ശനം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ് ഇലന്തൂരിന്റെ
ചരിത്രവും. വൈക്കം സത്യാഗ്രഹ സംഘാടകന്‍ കൂടിയായിരുന്ന കുമാര്‍ജിയുടെ ക്ഷണ
പ്രകാരമാണ് ജനുവരി 20 ന് ഇലന്തൂരില്‍ എത്തുന്നത്. ഇന്ത്യന്‍
സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുള്ള ദേശീയ നവോഥാന കാലഘട്ടത്തിലെ പ്രമുഖനായ
വാഗ്മിയും പരിഷ്കര്‍ത്താവും എഴുത്തുകാരനുമായിരുന്നു കുമാര്‍ജി എന്ന കെ.
കുമാര്‍. ഗാന്ധിജിയുടെ സന്ദേശവും ദേശീയ പ്രസ്ഥാനത്തിന്റെ ചൈതന്യവും പഴയ
തിരുവിതാംകൂര്‍ സംസ്ഥാനത് കൊണ്ടുവന്ന ആദ്യകാല സാമൂഹികദേശീയ നേതാക്കളില്‍
പ്രമുഖനായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ കേരള പര്യടനവേളകളില്‍ മിക്കപ്പോഴും
അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ മലയാളത്തില്‍
വ്യാഖ്യാനിച്ചിരുന്നതു കുമാര്‍ജി ആയിരുന്നു. നെഹ്റു സര്‍ക്കാരിന്റെ
ഉപദേഷ്ടാവ് കൂടെ ആയിരുന്നു.തിരുവിതാംകൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി
പ്രസിഡന്റായിരുന്ന കുമാര്‍ജി, ഒന്നിലധികം തവണ ഗാന്ധിജിയുടെ തിരുവിതാംകൂര്‍
പര്യടനത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഈ പ്രവര്‍ത്തനവും ബന്ധവുമാണ്
ഗാന്ധിജിയെ ജന്മനാട്ടില് എത്തിക്കാന്‍ പ്രേരണയായത്.ഖാദി പ്രസ്ഥാനംഇതിന്
പിന്നാലെ മധ്യ തിരുവിതാംകൂറില്‍ ആരംഭിച്ചത് തന്നെ ഇലന്തൂരിലാണ്. 1941
ല്‍ മഹാത്മാ ഖാദി ആശ്രമത്തിന് ഖദര്‍ ദാസ് ടി.പി. ഗോപാല പിള്ള തുടക്കം
കുറിച്ചതും ഇലന്തൂര്‍ മണ്ണില്‍ തുണ്ടുപറമ്പില്‍ പുരയിടത്തിലായിരുന്നു.അന്ന്
രൂപീകരിച്ച ചാര്ക്കാ സംഘമാണ് ഇന്നത്തെ ഖാദി ജില്ലാ ഓഫിസായി
വളര്‍ന്നത്.കെ.കുമാര്‍,പി.സി.ജോര്‍ജ്, ടി.ഇസെഡ് എബ്രഹാം എന്നിവരായിരുന്നു.
ആദ്യകാല പ്രവര്‍ത്തകര്‍. ഗാന്ധിജിക്ക് പുറമെ ആചാര്യ വിനോബാ ഭാവെ
,ജയപ്രകാശ്, നാരായണ്‍, ബി.രാമകൃഷ്ണ റാവു, ചരണ്‍ എസ്.ഭായി, ടാക്കര്‍
ബാപ്പ, കെ.കേളപ്പന്, കുമ്പളത് ശങ്കു പിള്ള തുടങ്ങിയ ദേശീയ സ്വാതന്ദ്ര്യ സമര
നായകരും ഇക്കാലത്തു ഈഗ്രാമം സന്ദര്‍ശിച്ചിരുന്നു.
സന്ദര്‍ശന സ്മരണക്കായി അന്നത്തെ പ്രസംഗ വേദിയായ പെരുവേലില്‍ പുരയിടത്തില്‍
ഗാന്ധി മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്.