BREAKINGKERALA
Trending

കളള് കുടിച്ചോയെന്ന് നോക്കുന്നവര്‍ കഞ്ഞി കുടിച്ചോയെന്ന് നോക്കണമെന്ന് എംഎല്‍എ, ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഗണേഷിന്റെ മറുപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സര്‍ക്കാര്‍ അവര്‍ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് നിയമസഭയില്‍ എം വിന്‍സന്റ് എംഎല്‍എ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചോയെന്നറിയാന്‍ പരിശോധന നടത്തുന്നതിനെ കുറിച്ചായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.പിന്നാലെ മറുപടി നല്‍കിയ മന്ത്രി ഗണേഷ് കുമാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ അനുവദിക്കില്ല. ഡ്രൈവര്‍മാരില്‍ പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. കെഎസ്ആര്‍ടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയില്‍ 1600 വണ്ടി ഷെഡില്‍ കിടന്നിരുന്നു. ഇപ്പഴത് 500 ല്‍ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി.
കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്‌നാട് 4000 രൂപ ടാക്‌സ് വര്‍ദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍ക്കണം. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ശബരിമലയിലേക്ക് വരുന്നത്. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കും.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാന്‍ സംവിധാനം വരും. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരികയാണ്. കെഎസ്ആര്‍ടിസി കൂടുതല്‍ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകള്‍ ഇറക്കും. കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി പരമാവധി കടകള്‍ വാടകയ്ക്ക് നല്‍കാന്‍ നടപടി എടുക്കും. കെഎസ്ആര്‍ടിസി കംഫര്‍ട് സ്റ്റേഷനുകള്‍ സംസ്ഥാന വ്യാപകമായി പരിഷ്‌കരിക്കും.കംഫര്‍ട് സ്റ്റേഷന്‍ പരിപാലനം സുലഭ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു.
23 ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി കെഎസ്ആര്‍ടിസി തുടങ്ങുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. തിനെ കുറിച്ചായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.പിന്നാലെ മറുപടി നല്‍കിയ മന്ത്രി ഗണേഷ് കുമാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ അനുവദിക്കില്ല. ഡ്രൈവര്‍മാരില്‍ പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. കെഎസ്ആര്‍ടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയില്‍ 1600 വണ്ടി ഷെഡില്‍ കിടന്നിരുന്നു. ഇപ്പഴത് 500 ല്‍ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button