BUSINESSBANKING

എക്‌സ്ട്രാ തേജ് ഇന്‍ഡേന്‍ സിലിണ്ടറുകള്‍ വിപണിയിലേയ്ക്ക്

കൊച്ചി :ഇന്ത്യന്‍ ഓയിലിന്റെ പ്രീമിയം ഉല്പന്നമായ ഇന്‍ഡേന്‍ എക്‌സ്ട്രാ തേജ് പാചക വാതക സിലിണ്ടര്‍ വിപണിയില്‍ എത്തി. വാണിജ്യവ്യവസായിക ആവശ്യങ്ങള്‍ക്കുള്ളതാണ് എക്‌സ്ട്രാ തേജ് സിലിണ്ടറുകള്‍.
ഇന്‍ഡേന്‍ ഉദയംപേരൂര്‍ ബോട്ട്‌ലിംഗ് പ്ലാന്റില്‍ നടന്ന ചടങ്ങില്‍ പ്രഥമ ലോഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരള സംസ്ഥാനതലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി. അശോകന്‍ ഫഌഗ് ഓഫ് ചെയ്തു.
ഫരിദാബാദിലെ ഇന്ത്യന്‍ ഓയിലിന്റെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഡിവിഷന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഇന്‍ഡേന്‍ എക്‌സ്ട്രാ തേജ്.
സാധാരണ എല്‍പിജിയേക്കാള്‍ 80 ഡിഗ്രി സെന്റിഗ്രേഡ് വരെയുള്ള ഉയര്‍ന്ന ജ്വാലയും ചൂടും ആണ് എക്‌സ്ട്രാ തേജിന്റെ പ്രത്യേകത. എല്‍പിജി ഉപഭോഗത്തില്‍ 5 ശതമാനം ലാഭം പ്രതീക്ഷിക്കാം. പാചക സമയത്തില്‍ 14 ശതമാനം ലാഭവും.
19 കിലോഗ്രാം, 47.5 കിലോഗ്രാം സിലിണ്ടറുകളില്‍ എക്‌സ്ട്രാ തേജ് ലഭ്യമാണ്. സിജിഎം (എഞ്ചിനിയറിങ്ങ്) സി.എന്‍. രാജേന്ദ്രകുമാര്‍, സിജിഎം (എല്‍പിജി) എസ്. ധനപാണ്ഡ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button