BUSINESSBUSINESS NEWS

ജിഡിപിയില്‍ 23.9% ഇടിവ്; രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) 23.9% ഇടിവ് രേഖപ്പെടുത്തി. രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചതായി സാമ്പത്തികശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നു. ജിഡിപി ഡാറ്റ തിങ്കളാഴ്ച പുറത്തുവിട്ടതോടെ രണ്ടാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിടജ്. കൊറോണ വൈറസ് മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്‌ഡൌണുകളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഉപഭോക്തൃ ആവശ്യകത കുത്തനെ കുറയുകയും ചെയ്തത് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി.
1996 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ജിഡിപി വന്‍തോതില്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ അന്നത്തെ സ്ഥിതിവിശേഷത്തോട് സാമ്യമുള്ളതാണ് ഇന്നത്തെ വലിയ മാന്ദ്യമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പറഞ്ഞു. 1996ലെ ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയതിലും വലിയ ഇടിവാണ് ഇപ്പോഴത്തേത്. എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് മൊത്തം ആഭ്യന്തര ഉല്‍പാദനം.
ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 18 ശതമാനം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കോവ്രാപ് റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ ജിഡിപി ആദ്യ പാദത്തില്‍ 16.5 ശതമാനം ചുരുങ്ങുമെന്ന് വിലയിരുത്തിയിരുന്നു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശം തകര്‍ച്ചായാണ് ജൂണില്‍ അവസാനിച്ച പാദത്തിലേതെന്ന് ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രധാനമായും കോവിഡ് 19 വ്യാപിച്ചതിനെത്തുടര്‍ന്ന് മിക്ക ഉല്‍പാദന, സേവന മേഖലകളും പൂര്‍ണമായും പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത് തടയാനായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ അവശ്യ സേവനങ്ങളായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാത്രമേ ഈ കാലയളവില്‍ അനുവദിച്ചിരുന്നുള്ളൂ. ഇത് രാജ്യത്തെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചു.

Tags

Related Articles

Back to top button
Close