BREAKING NEWSLATESTNATIONALTOP STORY

കൊച്ചിയില്‍ നാവികസേന ഗ്ലൈഡര്‍ തകര്‍ന്ന് വീണ് രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചു

 


കൊച്ചി: നാവികസേന ഗ്ലൈഡര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. രാജീവ് ത്സാ(39), സുനില്‍ കുമാര്‍(29) എന്നിവരാണ് മരിച്ചത്. തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തായാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നേവി സമിതിയെ നിയോഗിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോവുമ്പോഴാണ് അപകടമുണ്ടായത്.

പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമായ ഗ്ലൈഡറില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കുക. പാലത്തിന്റെ സമീപമുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് ഗ്ലൈഡര്‍ തകര്‍ന്ന് വീഴുകയായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതായി ദൃക്സാക്ഷികള്‍ പറയുന്നു.

Related Articles

Back to top button