കൊച്ചി : സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കാര്‍ സര്‍വീസ് സെന്ററുകളുടെ ഏറ്റവും വലിയ ശൃംഖലയായ ഗോ മെക്കാനിക് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി നഗരത്തില്‍ 10ലേറെ സര്‍വീസ് സെന്ററുകള്‍ ഉണ്ട്
അറക്കക്കടവ്, ജവഹര്‍ നഗര്‍, നെട്ടൂര്‍, അഞ്ചുമുറി, പൊന്നുരുന്നി, വൈറ്റില, കണ്ടെയ്നര്‍ റോഡ് സിഗ്നല്‍ ജംഗ്ഷന്, ചെമ്പുമുക്ക് എന്നിവയാണ് കൊച്ചിയിലെ സെന്ററുകളില്‍ ഉള്‍പ്പെടുന്നു.
ഏകദേശം മൂന്നു കോടിയിലേറെ കാറുകളാണ് ഇന്ത്യയിലുള്ളത്. വില്‍പ്പനാനന്തര സേവനം നല്കുന്ന മൂന്നു ലക്ഷത്തിലധികം വര്‍ക്കുഷോപ്പുകളുടെ ഒരു അസംഘടിത മേഖലയും ഈ രംഗത്തുണ്ട്.
കമ്പനി ഡീലര്‍ഷിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍, കാര്‍ സര്‍വീസും അറ്റകുറ്റ പണികളും 40 ശതമാനം കുറഞ്ഞ നിരക്കിലാണ് ഗോ മെക്കാനിക് ചെയ്യുന്നത്. ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറന്മാരില് (HCFw) നിന്നും നേരിട്ടു വാങ്ങുന്ന ഒറിജിനല്‍ സ്പെയര്‍ പാര്‍ട്ടുകളാണ് ഗോ മെക്കാനിക് ഉപയോഗിക്കുന്നത്.
ഗോ മെക്കാനിക്, അതിന്റെ വെബ് സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും ഉപയോക്താക്കള്‍ക്ക് മൂല്യവത്തായ സേവനമാണ് ലഭ്യമാക്കുന്നത്.
് ഗോ മെക്കാനിക്. ഇന്ത്യയിലെ 25ലേറെ നഗരങ്ങളിലായി 500 കാര്‍ റിപ്പെയര്‍ വര്ക്കുഷോപ്പുകളാണ് ഗോ മെക്കാനികിനുള്ളത്. ഇപ്പോള്‍ രണ്ട് ദശലക്ഷത്തിലേറെ ഇടപാടുകാര്‍ കമ്പനിക്കുണ്ട്. 2021ഓടെ 10 ദശലക്ഷം ഇടപാടുകാരാണ് ലക്ഷ്യമെന്ന് ഗോ മെക്കാനിക് സഹസ്ഥാപകനും ഐഐഎം പൂര്‍വ വിദ്യാര്‍ത്ഥിയുമായ കുശാല്‍ കാര്‍വ പറഞ്ഞു