BREAKING NEWSLATESTNATIONAL

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പോണ്‍ വീഡിയോ അയച്ച് ഗോവ ഉപമുഖ്യമന്ത്രി; താന്‍ ഉറക്കത്തിലായിരുന്നെന്നും കുറ്റം ‘ഹാക്ക’റുടേതാണെന്നും വിശദീകരണം

പനാജി: സ്ത്രീകള്‍ ഉള്‍പ്പെടുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഗോവ ഉപമുഖ്യമന്ത്രി പോണ്‍ വീഡിയോ അയച്ചെന്ന് ആരോപണം. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ് ലേകറിന് എതിരെയാണ് ആരോപണം. അതേസമയം, തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതോ അല്ലെങ്കില്‍ മറ്റാരെങ്കിലും അതില്‍ എന്തെങ്കിലും തട്ടിപ്പ് നടത്തിയതോ ആണെന്നാണ് ഉപമുഖ്യമന്ത്രി പറയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 01.20നാണ് ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് പോണ്‍ വീഡിയോ പങ്കു വയ്ക്കപ്പെട്ടത്.
ഗോവ പൊലീസ് സൈബര്‍ സെല്ലിന് നല്‍കിയ പരാതിയില്‍ ഉപമുഖ്യമന്ത്രി ‘അക്രമികളെ’ കുറ്റപ്പെടുത്തി. ‘വില്ലേജസ് ഓഫ് ഗോവ’ എന്ന പേരിലുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലത ഉള്‍പ്പെടുന്ന വീഡിയോ അയയ്ക്കപ്പെട്ടതെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, രാഷ്ട്രീയ എതിരാളികള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നു കഴിഞ്ഞു. ഉപമുഖ്യമന്ത്രിക്ക് എതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാവിഭാഗം പരാതി നല്‍കി. ഉപമുഖ്യമന്ത്രിക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. സ്ത്രീകളുടെ അന്തസിന് ക്ഷതം വരുത്തിയതിനും ഐ ടി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്കും കാവ് ലേക്കര്‍ക്ക് എതിരെ കേസെടുക്കണമെന്ന് വനിതാസംഘടന ആവശ്യപ്പെട്ടു. സംഭവം ഗ്രൂപ്പിലെ വനിതാ അംഗങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും കൂടാതെ വനിതകളുടെ ഔചിത്യത്തെ അതിലംഘിക്കുന്ന കേസാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
അതേസമയം, വീഡിയോ അയച്ചുവെന്ന് പറയുന്ന സമയത്ത് താന്‍ ഉറക്കത്തിലായിരുന്നെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
ഗോവയിലെ മുന്‍ പ്രതിപക്ഷനേതാവ് കൂടിയാണ് ചന്ദ്രകാന്ത് കാവ് ലേക്കര്‍. പത്ത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കഴിഞ്ഞവര്‍ഷം ബി ജെ പിയില്‍ ചേര്‍ന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു. പത്ത് കോണ്‍ഗ്രസ് എം എല്‍ എമാരെ കൂറുമാറ്റി ഭരണപക്ഷത്ത് എത്തിച്ചതിന് പകരമായിട്ട് ആയിരുന്നു കാവ് ലേക്കറിന് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചത്.

Related Articles

Back to top button